ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ലഖ്‌നൗ ഹൈക്കോടതി നാളെ നടത്താനിരുന്ന വിധി പ്രഖ്യാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി പ്രഖ്യാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ കക്ഷികളിലൊരാളായ രമേഷ് ചന്ദ്ര തിപാഠി നല്‍കിയ ഹര്‍ജി പരിഗണിച്ച ജഡ്ജിമാര്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം മൂലമാണ് വിധി പ്രഖ്യാപനം മാറ്റാന്‍ തീരുമാനിച്ചത്. കേസ് സുപ്രീം കോടതി വീണ്ടും 28ന് പരിഗണിക്കും.
കേസില്‍ അനുരജ്ഞനത്തിന് ഇനി സാധ്യതകളില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഹര്‍ജി പരിഗണിച്ച ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ആര്‍. വി രവീന്ദ്രന്‍. എന്നാല്‍ അനുരജ്ഞനത്തിനുള്ള ഒരു ശതമാനം സാധ്യതയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നു ജസ്റ്റിസ് ഖോകലെ അഭിപ്രായപ്പെട്ടതോടെയാണ് സമവായത്തിലെത്താന്‍ കഴിയാതെപോയത്.
അലഹബാദ് കോടതിയില്‍ കേസ് പരിഗണിച്ചിരുന്നവരില്‍ ഒരു ജഡ്ജി സപ്തംബര്‍ 30ന് വിരമിക്കാനിരിക്കുകയാണ്. പുതിയ ജഡ്ജി കേസ് പരിഗണിക്കണമെങ്കില്‍ വിശദാംശങ്ങല്‍ ആദ്യംമുതലെ പഠിക്കേണ്ടിവരുമെന്നതിനാലാണ് 28ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിയുന്നവരെയെങ്കിലും വിധിപ്രഖ്യാപനം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് വഴിയൊരുക്കി, അലഹബാദ് ഹൈക്കോടതി സപ്തംബര്‍ 24നു പുറപ്പെടുവിക്കാനിരിക്കുന്ന വിധി മാറ്റി വെക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് മുന്‍ ഉദ്യോഗസ്ഥനായ രമേശ് ചന്ദ് ത്രിപാഠി സുപ്രീം കോടതിയെ സമീപിച്ചത്.
അര ലക്ഷം രൂപ പിഴ ചുമത്തിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഈ ഹര്‍ജി തള്ളിയത്. വിധി പറയുന്നത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും വര്‍ഗീയ സംഘട്ടനങ്ങള്‍ക്കു വഴിവെക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
0 comments:
Post a Comment